കാതോര്‍ത്ത്

കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സട്ടേഷന്‍

ബഹു.കേരള മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സമൂഹത്തില്‍ വിവിധ തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കു സ്വന്തം താമസസ്ഥലത്തു നിന്നു തന്നെ ഓണ്‍ലൈനായി കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. ഇതിലൂടെ അവര്‍ക്ക് യാത്രാക്ലേശം, സമയ നഷ്ടം, എന്നിവ ഒഴിവാക്കാവുന്നതോടൊപ്പം അടിയന്തിര പരിഹാരം ലഭ്യമാക്കുവാനും കഴിയുന്നു.

അപേക്ഷിക്കുക

പ്രവര്‍ത്തനം എങ്ങനെ ?

വനിതാ ശിശു വികസന വകുപ്പു മുഖേന നടപ്പാക്കുന്ന മഹിള ശക്തി കേന്ദ്ര പദ്ധതിയിന്‍ കീഴില്‍ ജില്ലാതലത്തില്‍ District Level Centre for Women രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ മേല്‍നോട്ടത്തില്‍ സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് പദ്ധതിയ്ക്കായി പ്രത്യേകം രൂപീകരിച്ച portal – ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ അടിസ്ഥാനമാക്കി തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റ്മാര്‍ക്ക് കൈമാറുകയും അവര്‍ നല്‍കുന്ന സമയം (appointment) പരാതിക്കാരിയെ അറിയിക്കുകയും ആയതു പ്രകാരം ഓണ്‍ലൈന്‍ ആയി കണ്‍സള്‍ട്ടന്റ്മാരുടെ സേവനം അപേക്ഷകക്ക് യഥാസമയം ലഭ്യമാക്കുന്നതുമാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, എന്നിവരുടെ ലിസ്റ്റില്‍ നിന്നും പ്രാപ്തരായ താല്‍പര്യമുള്ളവരുടെ പാനല്‍ തയ്യാറാക്കുകയും ഇവരുടെ വിവരം മഹിളാ ശക്തി കേന്ദ്ര(MSK) മുഖാന്തിരം ലഭ്യമാക്കുകയും സേവനം നല്‍കുകയും ചെയ്യുന്നതാണ്. പോലീസ് സഹായം ആവശ്യമുള്ള പക്ഷം Women cell ന്റെ സേവനം പോർട്ടൽ മുഖേന ലഭിയ്ക്കുന്നതാണ്.

പതിവ് ചോദ്യങ്ങള്‍ ?

എന്റെ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച്?

നിങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വകുപ്പിന്റെ പാനലില്‍ ഉള്ള ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, പോലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ. നിങ്ങൾക്ക് മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ വിപണനം ചെയ്യാനോ ഞങ്ങൾ ഒരിക്കലും നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ല. കൂടാതെ, നിങ്ങളുടെ സ്വകാര്യ ഡാറ്റകളൊന്നും ഞങ്ങൾ ലൈസൻസ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ല. മൂന്നാം കക്ഷികൾക്ക് അവരുടെ വാണിജ്യപരമായ ഉപയോഗത്തിനായി ഞങ്ങൾ സ്വകാര്യ ഡാറ്റയൊന്നും വിൽക്കുകയോ വിൽക്കുകയോ ചെയ്യില്ല.

സേവനത്തിന് എന്തെങ്കിലും സാങ്കേതിക ആവശ്യമുണ്ടോ?

വീഡിയോ കൺസൾട്ടേഷൻ വഴിയായതിനാൽ, സൂം പോലുള്ള സുരക്ഷിത വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളുള്ള അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. ക്യാമറയും മൈക്കും ഉപയോഗിച്ച് സ്മാർട്ട് ഫോൺ / ലാപ്‌ടോപ്പ് / ഡെസ്‌ക്‌ടോപ്പ് ഉപയോഗിച്ച് മീറ്റിംഗ് നടത്താം.

സേവനത്തിന് എന്തെങ്കിലും ഫീസ് ഉണ്ടോ?

കേരള സർക്കാരിന്റെ വനിതാ സംരക്ഷണ പരിപാടികളുടെ ഭാഗമായി കേരളത്തിലെ താമസക്കാരായ സ്ത്രീകള്‍ക്ക് തികച്ചും സൗജന്യമായിരിക്കും ഈ സേവനം

എന്റെ അപേക്ഷ എങ്ങനെ ട്രാക്കു ചെയ്യാനാകും?

നിങ്ങളുടെ രജിസ്ട്രേഷൻ നടക്കുമ്പോള്‍ തന്നെ നിങ്ങൾക്ക് എസ്എംഎസും ഇമെയിൽ അറിയിപ്പും ലഭിക്കും . കൂടാതെ 48 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് വീഡിയോ കോണ്‍ഫറന്‍സ് തരപ്പെടുത്തിയ SMS അപ്‌ഡേറ്റുകളും ലഭിക്കും.

WCD Kerala

The Women & Child Development Department, Kerala functions for ensuring the holistic, physical, psychological, cognitive and emotional developments of women and children and a gender sensitive family, community, programme and policy for the development and protection of women and children.
Visit official website

Contact Us

Directorate of Women and Child Development Department
Poojappura, Thiruvananthapuram
Pin: 695012
directorate.wcd@kerala.gov.in Ph: 0471-2346838


© 2021 WCD Kerala. All Rights Reserved. Developed by C-DIT